Miyawaki Method in Kerala | Kozhikode, Vadakara | Ashwin Vadakara
ഒരു മരം നാട്ടു വളർത്തി വലുതാക്കുക
നിരവധി വർഷങ്ങൾ കൊണ്ടാണ് അവ വലുതാകുന്നത്.. നമുക്ക് ചുറ്റും നോക്കിയാൽ വനവും കാവുകളും ഇല്ലാതായിക്കൊണ്ടിരിക്കുന്ന കാഴ്ചയാണ് നമുക്ക് കാണാൻ സാധിക്കുക. പുനർസൃഷ്ടിക്കണമെങ്കിൽ നിരവധി വെല്ലുവിളികളുണ്ട്, പ്രധാനപ്പെട്ടത് അനവധി വർഷങ്ങൾ വേണ്ടിവരും അവ അങ്ങിനെയൊരു രൂപത്തിലേക്ക് എത്തിച്ചേരണമെങ്കിൽ... പക്ഷേ.. ഇന്നു അതിവേഗം ഒരു കുഞ്ഞു വനമോ, സർപ്പക്കാവോ പുനർസൃഷ്ടിക്കണമെങ്കിലോ, നിർമിക്കണമെങ്കിലോ വാടകരക്കാരനായ "അശ്വിൻ ആരണ്യകത്തിനെ" സമീപിച്ചാൽ മതി.. മിയാവാക്കിയാൽ അശ്വിൻ അത് സാധ്യമാക്കിതരും...
ചിലവ് കുറഞ്ഞ ഈ മാതൃക ഉപയോഗിച്ച് നഷ്ടപ്പെട്ട വനങ്ങൾ തിരിച്ച് പിടിക്കുക എന്നത് വളരെ എളുപ്പമാണ്. 100 വർഷം പ്രായമുള്ള വനങ്ങൾ പോലും വെറും 10 വർഷത്തിനുള്ളിൽ പുനർ സൃഷ്ടിച്ചെടുക്കാൻ കഴിയുന്ന വിപ്ലവകരമായ രീതിയാണ് മിയാവാക്കി. ഇന്ന് പല രാജ്യങ്ങളിലും നഗരങ്ങളിൽ ഫ്ലാറ്റ് പരിസരങ്ങളിൽ വരെ ഈ രീതിയിൽ കൊച്ചു കാടുകൾ നിർമ്മിച്ചെടുക്കാൻ ഈ രീതി ഉപയോഗപ്പെടുത്തുന്നുണ്ട്.
അമിതമായ പരിസ്ഥിതി ചൂഷണം മൂലം കാടുകൾ ഇല്ലാതാവുകയും അന്തരീക്ഷ താപം ഇരട്ടിക്കുകയും ജലസ്രോതസ്സുകൾ വറ്റിവരളുകയും ചെയ്യുന്ന ഈ കാലത്ത് നമ്മുടെ ആവാസ വ്യവസ്ഥയെ നിലനിർത്തുവാനായി ഇത്തരമൊരു രീതി നമ്മൾ പിന്തുടരേണ്ടത് നമ്മുടെ തന്നെ നിലനിൽപ്പിന് അത്യാവശ്യമാണ്. ചുരുങ്ങിയത് 2 സെന്റ് സ്ഥലമെങ്കിലും കൈവശമുണ്ടെങ്കിൽ നമുക്കൊരു മിയാവാക്കി വനം സ്കൂൾ പരിസരങ്ങളിലോ, അതോ വീടിനോട് ചേർന്നോ നിർമ്മിച്ചെടുക്കാൻ സാധിക്കും.
യുവ പരിസ്ഥിതി പ്രവർത്തകരിൽ ശ്രദ്ധേയനും അറിയപ്പെടുന്ന വന്യജീവി നിരീക്ഷകനുമായ അശ്വിൻ വടകര, മിയാവാക്കി വനങ്ങളുടെ നിർമ്മിതിയെക്കുറിച്ച് നിരവധി നിരീക്ഷണങ്ങൾ നടത്തിയ വ്യക്തിയാണ്.
ഇന്നത്തെ കാലത്ത് അനുദിനം വർദ്ധിച്ച് വരുന്ന മാലിന്യ ഭീഷണി എങ്ങനെ പരിഹരിക്കാമെന്ന ചിന്തയിൽ നിന്ന് ജൈവ മാലിന്യ സംസ്കരണവും സാധ്യമാകുന്ന രീതിയിലുള്ള മിയാവാക്കി വന നിർമ്മാണത്തിനുള്ള ഉദ്യമത്തിലാണ് ഇദ്ദേഹം. തങ്ങളുടെ വീട്ടു വളപ്പിലോ, സ്കൂൾ പരിസരത്തോ മറ്റിടങ്ങളിലോ മിയാവാക്കി വനം വെച്ചു പിടിപ്പിക്കാൻ ഉദ്ദേശമുള്ളവർക്ക് വ്യക്തമായ മാർഗ്ഗ നിർദ്ദേശങ്ങൾ നൽകി കൊണ്ട് ഇദ്ദേഹം ക്ലാസ്സുകൾ എടുത്ത് നൽകുകയും മിയാവാക്കിയെ പരിചയപ്പെടുത്തുകയും ചെയ്ത് പോരുന്നുണ്ട്.
പരിസ്ഥിതി സംരക്ഷണം അനിവാര്യമായ ഈ കാലത്ത് മിയാവാക്കിയിലൂടെ നഷ്ടപ്പെട്ടെ ഹരിതാഭയെ നമുക്ക് തിരിച്ച് കൊണ്ടു വരാം. വളർന്നു വരുന്ന തലമുറയ്ക്ക് ഇതേപ്പറ്റി അവബോധമുണ്ടാക്കിയെടുക്കാൻ സ്കൂളുകളിലെ/ കോളേജുകളിൽ പരിസ്ഥിതിക്ലാസ്സുകൾ സംഘടിപ്പിക്കാൻ അശ്വിൻ വടകരയെ താഴെ കൊടുത്ത മൊബൈൽ നമ്പർ, ഇമെയിൽ എന്നിവ മുഖേന ബന്ധപ്പെടാം.
മൊബൈൽ : +91 7025 615 060
ഇമെയിൽ : അശ്വിൻ.vtk2@gmaiൽ.com
സ്കൂളുകൾക്ക് പുറമേ, കോളേജുകൾ നാട്ടുമ്പുറങ്ങളിലെ ക്ലബുകൾ, റസിഡൻസ് അസ്സോസിയേഷനുകൾ എന്നിവിടങ്ങളിലും ക്ലാസുകൾ സംഘടിപ്പിക്കാൻ താൽപര്യപ്പെടുന്നവർക്ക് വിളിക്കാം.
ഒരു മരം നാട്ടു വളർത്തി വലുതാക്കുക
ചെറിയ കാര്യമല്ല
നിരവധി വർഷങ്ങൾ കൊണ്ടാണ് അവ വലുതാകുന്നത്.. നമുക്ക് ചുറ്റും നോക്കിയാൽ വനവും കാവുകളും ഇല്ലാതായിക്കൊണ്ടിരിക്കുന്ന കാഴ്ചയാണ് നമുക്ക് കാണാൻ സാധിക്കുക. പുനർസൃഷ്ടിക്കണമെങ്കിൽ നിരവധി വെല്ലുവിളികളുണ്ട്, പ്രധാനപ്പെട്ടത് അനവധി വർഷങ്ങൾ വേണ്ടിവരും അവ അങ്ങിനെയൊരു രൂപത്തിലേക്ക് എത്തിച്ചേരണമെങ്കിൽ... പക്ഷേ.. ഇന്നു അതിവേഗം ഒരു കുഞ്ഞു വനമോ, സർപ്പക്കാവോ പുനർസൃഷ്ടിക്കണമെങ്കിലോ, നിർമിക്കണമെങ്കിലോ വാടകരക്കാരനായ "അശ്വിൻ ആരണ്യകത്തിനെ" സമീപിച്ചാൽ മതി.. മിയാവാക്കിയാൽ അശ്വിൻ അത് സാധ്യമാക്കിതരും...മിയാവാക്കി. Miyawaki
നമ്മൾ ഇന്നാട്ടുകാർക്ക് ഒരുപക്ഷേ പരിചിതമായിരിക്കില്ല ഈ വാക്ക്. എന്നാലോ ഇന്നൊരുപക്ഷേ പ്രകൃതിയെ സ്നേഹിക്കുന്ന ഓരോരുത്തരും ലോകത്തേറ്റവും കൂടുതൽ ഇഷ്ടപ്പെടുന്ന പദങ്ങളിലൊന്നാണിത്.എന്താണ് മിയാവാക്കി? What is Miyawaki?
നഗരവൽക്കരണത്തിന്റെ കടന്നു വരവോടു കൂടി നമുക്ക് അന്യം നിന്നു പോയ പച്ചപ്പിനെയും കാടുകളെയും തിരിച്ച് പിടിക്കാൻ ജാപ്പാൻകാരനായ പ്രൊഫസർ അകിര മിയാവാക്കി ആവിഷ്കരിച്ച കാടുവളർത്തൽ രീതിയാണ് മിയാവാക്കി എന്ന പേരിൽ ഇന്ന് പ്രശസ്തമായിരിക്കുന്നത്. വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ വരണ്ടു കിടക്കുന്ന ഏതെങ്കിലും ഒരു സ്ഥലത്ത് ധാരാളം വൃക്ഷങ്ങൾ നട്ടു വളർത്തി സ്വാഭാവിക വനത്തിന് സമാനമായ കാട് വളർത്തിയെടുക്കുന്ന രീതിയാണിത്.ചിലവ് കുറഞ്ഞ ഈ മാതൃക ഉപയോഗിച്ച് നഷ്ടപ്പെട്ട വനങ്ങൾ തിരിച്ച് പിടിക്കുക എന്നത് വളരെ എളുപ്പമാണ്. 100 വർഷം പ്രായമുള്ള വനങ്ങൾ പോലും വെറും 10 വർഷത്തിനുള്ളിൽ പുനർ സൃഷ്ടിച്ചെടുക്കാൻ കഴിയുന്ന വിപ്ലവകരമായ രീതിയാണ് മിയാവാക്കി. ഇന്ന് പല രാജ്യങ്ങളിലും നഗരങ്ങളിൽ ഫ്ലാറ്റ് പരിസരങ്ങളിൽ വരെ ഈ രീതിയിൽ കൊച്ചു കാടുകൾ നിർമ്മിച്ചെടുക്കാൻ ഈ രീതി ഉപയോഗപ്പെടുത്തുന്നുണ്ട്.
അമിതമായ പരിസ്ഥിതി ചൂഷണം മൂലം കാടുകൾ ഇല്ലാതാവുകയും അന്തരീക്ഷ താപം ഇരട്ടിക്കുകയും ജലസ്രോതസ്സുകൾ വറ്റിവരളുകയും ചെയ്യുന്ന ഈ കാലത്ത് നമ്മുടെ ആവാസ വ്യവസ്ഥയെ നിലനിർത്തുവാനായി ഇത്തരമൊരു രീതി നമ്മൾ പിന്തുടരേണ്ടത് നമ്മുടെ തന്നെ നിലനിൽപ്പിന് അത്യാവശ്യമാണ്. ചുരുങ്ങിയത് 2 സെന്റ് സ്ഥലമെങ്കിലും കൈവശമുണ്ടെങ്കിൽ നമുക്കൊരു മിയാവാക്കി വനം സ്കൂൾ പരിസരങ്ങളിലോ, അതോ വീടിനോട് ചേർന്നോ നിർമ്മിച്ചെടുക്കാൻ സാധിക്കും.
യുവ പരിസ്ഥിതി പ്രവർത്തകരിൽ ശ്രദ്ധേയനും അറിയപ്പെടുന്ന വന്യജീവി നിരീക്ഷകനുമായ അശ്വിൻ വടകര, മിയാവാക്കി വനങ്ങളുടെ നിർമ്മിതിയെക്കുറിച്ച് നിരവധി നിരീക്ഷണങ്ങൾ നടത്തിയ വ്യക്തിയാണ്.
ഇന്നത്തെ കാലത്ത് അനുദിനം വർദ്ധിച്ച് വരുന്ന മാലിന്യ ഭീഷണി എങ്ങനെ പരിഹരിക്കാമെന്ന ചിന്തയിൽ നിന്ന് ജൈവ മാലിന്യ സംസ്കരണവും സാധ്യമാകുന്ന രീതിയിലുള്ള മിയാവാക്കി വന നിർമ്മാണത്തിനുള്ള ഉദ്യമത്തിലാണ് ഇദ്ദേഹം. തങ്ങളുടെ വീട്ടു വളപ്പിലോ, സ്കൂൾ പരിസരത്തോ മറ്റിടങ്ങളിലോ മിയാവാക്കി വനം വെച്ചു പിടിപ്പിക്കാൻ ഉദ്ദേശമുള്ളവർക്ക് വ്യക്തമായ മാർഗ്ഗ നിർദ്ദേശങ്ങൾ നൽകി കൊണ്ട് ഇദ്ദേഹം ക്ലാസ്സുകൾ എടുത്ത് നൽകുകയും മിയാവാക്കിയെ പരിചയപ്പെടുത്തുകയും ചെയ്ത് പോരുന്നുണ്ട്.
പരിസ്ഥിതി സംരക്ഷണം അനിവാര്യമായ ഈ കാലത്ത് മിയാവാക്കിയിലൂടെ നഷ്ടപ്പെട്ടെ ഹരിതാഭയെ നമുക്ക് തിരിച്ച് കൊണ്ടു വരാം. വളർന്നു വരുന്ന തലമുറയ്ക്ക് ഇതേപ്പറ്റി അവബോധമുണ്ടാക്കിയെടുക്കാൻ സ്കൂളുകളിലെ/ കോളേജുകളിൽ പരിസ്ഥിതിക്ലാസ്സുകൾ സംഘടിപ്പിക്കാൻ അശ്വിൻ വടകരയെ താഴെ കൊടുത്ത മൊബൈൽ നമ്പർ, ഇമെയിൽ എന്നിവ മുഖേന ബന്ധപ്പെടാം.
മൊബൈൽ : +91 7025 615 060
ഇമെയിൽ : അശ്വിൻ.vtk2@gmaiൽ.com
സ്കൂളുകൾക്ക് പുറമേ, കോളേജുകൾ നാട്ടുമ്പുറങ്ങളിലെ ക്ലബുകൾ, റസിഡൻസ് അസ്സോസിയേഷനുകൾ എന്നിവിടങ്ങളിലും ക്ലാസുകൾ സംഘടിപ്പിക്കാൻ താൽപര്യപ്പെടുന്നവർക്ക് വിളിക്കാം.
Good effort my dear bro..... All the best
ReplyDeleteGood performance
ReplyDelete