Wednesday, 27 February 2019

UNNIYARCHA , HEROIN IN VADAKKAN PATTUKAL | KADATHANAD | THACHOLI OTHENAN

Puthooramputhri Unniyarcha | vadakkan paattukal
unniyarcha | puthooram veedu | unniyarcha photos | unniyarcha paintings | christ university | vadakara | 
kadathanad | latest malayalam news | RK NADAPURAM | KADATHANAD NEWS | KL18 NEWS 

ഉണ്ണിയാർച്ച - വടക്കൻ പാട്ടുകളിലെ ഏറ്റവും തിളക്കമാർന്ന സ്ത്രീ കഥാപാത്രം. ആയോധന പാരമ്പര്യത്തിൽ ധീരസാഹസിക പോരാട്ടങ്ങളിലൂടെ പ്രോജ്ജ്വലിച്ചു നിൽക്കുന്ന കേരളത്തിന്റെ ഝാൻസി റാണി.കടത്തനാടിന്റെ ചരിത്ര- വീരേധിഹാസങ്ങളിൽ തിളങ്ങി നിൽക്കുന്ന വ്യക്തിത്വം. നാടൻ പാട്ടുകളുടെ കലവറയാണ് കേരളം.പഴയ കാല കേരളത്തിന്റെ സംസ്കാരത്തെയും, ജീവിത രീതിയെയും ഏറെക്കുറെ പ്രതിഫലിപ്പിക്കുന്നവയാണ് നാടൻ പാട്ടുകൾ. വടക്കേ മലബാറിൽ ഉടലെടുത്ത വീരാരാധനാപരമായ ഇത്തരത്തിലുള്ള നാടോടിപ്പാട്ടുകളാണ് വടക്കൻപ്പാട്ടുകൾ. കടത്തനാട്, കോലത്ത്നാട്, വയനാട് തുടങ്ങിയ പ്രദേശങ്ങളിലെ കളരി അഭ്യാസങ്ങൾക്ക് പേരുകേട്ട - തച്ചോളി, പുത്തൂരം തുടങ്ങിയ തവാടുകളിലെ അഭ്യാസികളുടെ ജീവചരിത്രവും അവരെ പ്രകീർത്തിക്കലുമാണ് അധികവടക്കൻ പ്പാട്ടുകളുടെയും സാരം.

പാണന്മാർ വഴിയാണ് ആദ്യകാലങ്ങളിൽ ഇവ നാടെങ്ങും പാടി പ്രചരിച്ചതെന്ന് വടക്കൻ പാട്ടുകളിൽ തന്നെ പറയുന്നുണ്ട്. പിന്നീട് വടക്കൻ പ്പാട്ടുകൾ എന്ന ഈ കഥാഗാനത്തിന് പ്രചാരം നൽകിയത് കാർഷിക മേഖലയിൽ ജോലി ചെയ്തിരുന്നവരാണ്.  പ്രതികൂല കാലാവസ്ഥകളോട് പൊരുതി; ചോര നീരാക്കി പണിയെടുത്ത് വന്ന കർഷക ജനത - അവരുടെ തൊഴിലിന്റെ കാഠിന്യം ലഘൂകരിക്കാനായി അവരത് ഹ്യദിസ്ഥമാക്കി കാർഷിക വ്യത്തിയിൽ ഏർപ്പെടുമ്പോഴും മറ്റും പാടാൻ തുടങ്ങി .വയലേലകളിലെ ഹരിത തടങ്ങളിൽ നിന്നും ഉയിർ കൊണ്ട ഈ സംഗീതം തലമുറകളിലൂടെ പകർന്ന് അവ സാധാരണക്കാരന്റെ ഗാനമായി വികാസം പ്രാപിക്കുകയായിരുന്നു.
Puthooramputhri Unniyarcha | vadakkan paattukal
വടക്കൻപാട്ടുകളും പുത്തൂരം പാട്ടുകളും, തച്ചോ ളി പാട്ടുകളും, ഒറ്റപ്പാട്ടുകളുമെല്ലാം കടത്തനാടൻ പ്രദേശങ്ങളിലാണ് അധികവും പിറവിയെടുത്തത്.വടക്കൻ പാട്ടുകളിലൂടെ അമരത്വം നേടിയ വീരന്മാരുടെ നാടാണ് കടത്തനാട്. വടക്ക് കോരപ്പുഴ തൊട്ട് - മയ്യഴിയുടെ തെക്കൻ ഭാഗം വരെ വ്യാപിച്ചുകിടക്കുന്നതാണ് ഈ നാട്ടുരാജ്യം .ഏതാണ്ട് ഇന്നത്തെ വടകര താലൂക്കിന്റെയും അതിന് ചുറ്റുവട്ടവുമുള്ള പ്രദേശം.

കളരിയിൽ പതിനെട്ടടവും പരിചയിച്ച് എതിരാളികളെ തറപറ്റിച്ച ചേകവന്മാരുടെ നാടാണ് കടത്തനാട്.കടത്തനാടിന്റെ അമ്മയും, രക്ഷാധികാരിയുമായ ലോകനാർകാവിലമ്മയെ തൊഴുത് അങ്കത്തട്ടിൽ വിജയത്തിന്റെ ചരിത്രമെഴുതിയ തച്ചോളി ഒതേനൻ, ആയോധന കലയിലെ നടുനായകനായ ആരോമൽചേകവർ, മലയാള സ്ത്രീകളുടെ അഭിമാന രത്നമായ ഉണ്ണിയാർച്ച, നാഗമടത്തു തമ്പുരാട്ടി, ആരോമലുണ്ണി, കണ്ണപ്പനുണ്ണി തുടങ്ങിയവർ വീറും വാശിയും ജന്മരാശിയായി കൊണ്ട് നടന്ന് ചേകവന്മാരുടെ വീര ചരിതം വരച്ചിട്ട അധ്യായങ്ങളാണ് വടക്കൻ പാട്ടുകൾ. നൂറ്റാണ്ടുകളായി വാമൊഴിയായി തലമുറയിൽ നിന്ന് തലമുറയിലേക്ക് പകർന്നു കിട്ടിയ വടക്കൻപാട്ടുകൾ - കാലാന്തരത്തിൽ ചില കൂട്ടലുകളോ , കുറക്കലുകളോ വന്നിട്ടുണ്ടാവാമെങ്കിലും ... അവ ഇന്നും വലിയ കേടുപാടുകളില്ലാതെ നിലനിൽക്കുന്നുണ്ട്. 16-17 നൂറ്റാണ്ടുകളിലാണ് ഇവ രചിക്കപ്പെട്ടതെന്ന് ചരിത്രകാരന്മാർ അഭിപ്രായപ്പെടുന്നുണ്ട്.
                           
 കടപ്പാട്‌: എടയത്ത് ശശീന്ദ്രൻ.

No comments:

Post a Comment