Kurumbalakotta Hills Wayanad, best trucking place in kerala | Wayanad Tourism |
Travelogue | Mashood Ck Arur
ഏതെങ്കിലും കുന്നിൻ ചെരുവിൽ പോയി സ്വസ്ഥമായി ഉറങ്ങണം എന്ന ആഗ്രഹത്തോടെയാണ് ടെന്റും എടുത്തിറങ്ങിയത്. എന്നാ പിന്നെ കുറുമ്പാല കോട്ട പോകാം അതാകുമ്പോ ഉറങ്ങുകയും ചെയ്യാം സൺ റൈസും കാണാം. ബെഡ്ഷീറ്റോക്കെ വിരിച്ചു ഉറങ്ങാൻ പോയ ഷെബീറിനെ കൂടി വലിച്ചിറക്കിയപ്പോ ഒരു ബൈക്കിന്റെ കുറവ്. പോലീസ് ഏമാന്മാർ ചതിക്കില്ലെന്ന വിശ്വാസത്തിൽ ട്രിപ്പിൾ അടിച്ചു പോയി.
(Nb : Triple ride is offensive)
(Nb : Triple ride is offensive)
കുറ്റ്യാടി ചുരവും കയറി വെള്ളമുണ്ട വഴി നാലാം മൈലും കടന്ന് കുറുമ്പാല കൊട്ടയിലേക്ക്. (വെള്ളമുണ്ട വഴി പോകുന്നവർ വേദനക്കുള്ള തൈലം കയ്യിൽ കരുതുക. റോഡ് അത്രക്ക് നല്ലതാ അതോണ്ടാ..) രാത്രി 2 മണിയോടെ കുറുമ്പാല കോട്ട എത്തി, ബൈക്ക് പാർക്ക് ചെയ്ത് മുകളിലേക്ക് നടന്നു. മുകളിൽ എത്തിയപ്പോ മല മുകളിലാണോ അതോ ബാറിലാണോ എത്തിയതെന്ന കൺഫ്യൂഷൻ. കൈയിൽ മദ്യ കുപ്പിയുമായി ഡാൻസ് കളിക്കുന്നവർ ഒരു ഭാഗത്തു, അടിച്ചു പൂസായി കവിത ചൊല്ലുന്നവർ വേറൊരു ഭാഗത്ത്...
ഇതൊന്നും പോരാഞ്ഞിട്ട് ഷൊർണൂർ റെയിൽവേ സ്റ്റേഷനെ അനുസ്മരിപ്പിക്കും വിധം ചായ് ചായെ വിളിയും ഒക്കെയായി മൊത്തത്തിൽ ബഹളം.
ഉറങ്ങാൻ പോയിട്ട് ടെന്റടിക്കാൻ സ്ഥലം കിട്ടിയത് തന്നെ വല്യ ഭാഗ്യം.
ഉറങ്ങാൻ പോയിട്ട് ടെന്റടിക്കാൻ സ്ഥലം കിട്ടിയത് തന്നെ വല്യ ഭാഗ്യം.
രാവിലെ 6 മണിക് തന്നെ ചുറ്റും കോട കൊണ്ട് മൂടിയിരുന്നു. മഞ്ഞു പാളികൾക്കിടയിലൂടെ ഉദിച്ചുയരുന്ന സൂര്യന്റെ ഭംഗി പറഞ്ഞറിയിക്കാൻ കഴിയില്ല.
ഈ കാഴ്ചകളൊന്നും ഷെബീറിന്റെ ഉറക്കിന് പകരമായിട്ടില്ലെന്നത് "എന്ത് ഒലക്ക കാണാനാടോ ഇങ്ങോട്ട് വന്നത് " എന്ന അവന്റെ ചോദ്യത്തിൽ നിന്ന് വ്യക്തമായിരുന്നു.
ഈ കാഴ്ചകളൊന്നും ഷെബീറിന്റെ ഉറക്കിന് പകരമായിട്ടില്ലെന്നത് "എന്ത് ഒലക്ക കാണാനാടോ ഇങ്ങോട്ട് വന്നത് " എന്ന അവന്റെ ചോദ്യത്തിൽ നിന്ന് വ്യക്തമായിരുന്നു.
കോട കാണാൻ വന്നിട്ട് 3g ആയ കഴിഞ്ഞ യാത്രയിലെ മെമ്പർമാരെ RK Nadapuram, Sathya , Mubashir Bin Abdulla) ഈ അവസരത്തിൽ പ്രത്യേകം സ്മരിക്കുന്നു.
ഫോട്ടോയെടുപ്പൊക്കെ കഴിഞ്ഞു തിരിച്ചു കുന്നിറങ്ങുമ്പോൾ ഉറക്ക് നഷ്ടപ്പെടുത്തിയത്തിലുള്ള പ്രതിഷേധം ചില കൊളോക്കൻ ഭാഷകളിലൂടെ അവൻ(Muhammed Shabeer Puthan Purayil) അറിയിച്ചു കൊണ്ടിരുന്നു.
തിരിച് വെള്ളമുണ്ട എത്തിയപ്പോൾ ദേ വീണ്ടും ഒരു കൂറ്റൻ മല പിന്നെ ഒന്നും നോക്കിയില്ല (#U_turn..)
നേരെ മൊട്ടക്കുന്ന് ലക്ഷ്യമാക്കി ബൈക്ക് കുതിച്ചു. അവിടെ എത്തിയപ്പോളാണ് മുകളിലേക്ക് പോകാൻ പെർമിഷൻ വേണമെന്നറിഞ്ഞത്. 4 മണിക്കൂർ ട്രക്ക് ചെയ്യാനുണ്ടെന്നും ഇനിയിപ്പോ പോയാൽ തിരിച്ചിറങ്ങാൻ പറ്റില്ല
എന്തായാലും ഇവിടെ വരെ വന്നതല്ലേ മുകളിൽ ഒരു വെള്ളച്ചാട്ടമുണ്ട് അവിടുന്ന് കുളിച്ചിട്ട് പോയിക്കോളൂ എന്നും ഫോറെസ്‌റ്റ് ഓഫീസർ പറഞ്ഞു. പിന്നെ വരാമെന്ന് പറഞ്ഞു സാറിന്റെ നമ്പറും വാങ്ങി മുകളിലേക്ക് കയറി. കാട്ടരുവിയിലെ തണുത്ത വെള്ളത്തിൽ നിന്ന് കുളിയും കഴിഞ്ഞു തിരിച് പോരുമ്പോൾ കുളിച്ചത് കൊണ്ടാണോ ആരെയെങ്കിലും കണ്ടത് കൊണ്ടാണോ.... ഷെബീറിന്റെ മുഖം പതിവിലും പ്രസന്നമായിരുന്നു.

By : Mashood Ck Arur
No comments:
Post a Comment