Nadapuram Politics | Political Clashes in Nadapuram | Vadakara |
By Basheer Mediyeri
കോഴിക്കോട് ജില്ലയിയെ സാമുഹിക, സാമ്പത്തിക, രാഷ്ട്രിയ രംഗങ്ങളിൽ എല്ലാ നിലയിലും നിറഞ്ഞ് നിൽക്കുന്ന പ്രദേശമാണ് നാദാപുരം. മാത്രമല്ല പ്രകൃതി രമണിയമായ മലനിരകളും പുഴയും തോടും വയലുകളുമൊക്കെ ഉൾക്കെള്ളുന്നപ്രദേശം കൂടിയാണ് നാദാപുരം, പക്ഷെ പതിറ്റാണ്ടുകളായി ഈ പ്രദേശം ബോംബ് രാഷ്ട്രിയം കൊണ്ടും വടിവാൾ രാഷ്ട്രിയം കൊണ്ടും അസ്വസ്ഥമാണ്.
നാദാപുരത്തെ ജനതയും ഈ രാഷ്ട്രിയം കൊണ്ട് നഷ്ടങ്ങളുടെ കണക്ക് മാത്രം പറയുന്നു, നാദാപുരത്തിന് ഇനിയും ഇത്തരം രാഷ്ട്രിയ മാലിന്യങ്ങളെ തിരിച്ചറിയാൻ കഴിയുന്നില്ലെങ്കിൽ ഈ നാടിന്റെ ഒടുക്കത്തിന് നമ്മൾ തന്നെ തിരി തെളിയിക്കുകയാണ് ചെയ്യുന്നത്. ബോംബ് രാഷട്രിയവും കൊള്ളയടി രാഷ്ടിയവും അഭിമാനമായി പറഞ്ഞ് നമ്മളിലേക്ക് ഇറങ്ങി വരാൻ ശ്രമിക്കുന്ന ഒരു രാഷ്ട്രീയ കാപട്യക്കാർക്കും ഇനി നമ്മൾ തല വെച്ച് കൊടുക്കാൻ ശ്രമിച്ചാൽ നമ്മുടെ വീടുകളിൽ നിന്ന് പോലും ഒരു പക്ഷെ വിലാപത്തിന്റെ കണ്ണിർ കഥകൾ നമുക്ക് അനുഭവിച്ചറിയേണ്ടി വന്നേക്കാം
അക്രമ രാഷ്ടീയം വർഷങ്ങളായി കണ്ണിർക്കഥകളല്ലാതെ മറ്റെന്താണ് നമ്മുടെ നാദാപുരത്തിന് സമ്മാനിച്ചത്. വർഷങ്ങൾക്ക് മുമ്പ് നരിക്കാട്ടേരിയിൽ ബോംബ് സ്ഫോടനത്തിൽ ജീവൻ പൊലിഞ്ഞ് പോയ അഞ്ച് പേരുടെ രാഷ്ട്രിയ പാർട്ടിക്ക് ഒരു പക്ഷെ അവർ ഒരു പറ്റം പ്രവർത്തകർ മാത്രമായിരിക്കാം. വെള്ളൂരിൽ കൊല ചെയ്യപ്പെട്ട ഷിബിനും അസ്ലമും അവരവരുടെ രാഷ്ട്രീയ പാർട്ടികൾക്ക് സിന്ദാബാദ് വിളിച്ചവർ മാത്രമായിരിക്കാം
പക്ഷെ സമാധാനമായി ഒരു പോള കണ്ണടക്കാൻ ഇന്നും ഇവിടെങ്ങളിലെ കുടുംബങ്ങൾക്ക് കഴിയുന്നില്ല. ഇതിനെല്ലാം ഉപരി ഇവർക്ക് ഒക്കെ ഒരു കുടുംബവും കുടുംബത്തിന്റെ സ്വപ്നങ്ങളും ഉണ്ടായിരുന്നു അതെല്ലാം തല്ലി തകർത്തവരാണ് നാദാപുരത്തെ പ്രഭല രാഷ്ടിയങ്ങൾ. സേവനമാണ് ജന നൻമയാണ് ക്ഷേമമാണ് രാഷ്ട്രീയത്തിന്റെ കാതലായ വശങ്ങളെന്ന് മനസ്സിലാക്കിയാൽ തീരാവുന്നതേയുള്ളു നാദാപുരത്തെ അക്രമ രാഷ്ട്രീയം.