Wednesday, 27 February 2019

UNNIYARCHA , HEROIN IN VADAKKAN PATTUKAL | KADATHANAD | THACHOLI OTHENAN

Puthooramputhri Unniyarcha | vadakkan paattukal
unniyarcha | puthooram veedu | unniyarcha photos | unniyarcha paintings | christ university | vadakara | 
kadathanad | latest malayalam news | RK NADAPURAM | KADATHANAD NEWS | KL18 NEWS 

ഉണ്ണിയാർച്ച - വടക്കൻ പാട്ടുകളിലെ ഏറ്റവും തിളക്കമാർന്ന സ്ത്രീ കഥാപാത്രം. ആയോധന പാരമ്പര്യത്തിൽ ധീരസാഹസിക പോരാട്ടങ്ങളിലൂടെ പ്രോജ്ജ്വലിച്ചു നിൽക്കുന്ന കേരളത്തിന്റെ ഝാൻസി റാണി.കടത്തനാടിന്റെ ചരിത്ര- വീരേധിഹാസങ്ങളിൽ തിളങ്ങി നിൽക്കുന്ന വ്യക്തിത്വം. നാടൻ പാട്ടുകളുടെ കലവറയാണ് കേരളം.പഴയ കാല കേരളത്തിന്റെ സംസ്കാരത്തെയും, ജീവിത രീതിയെയും ഏറെക്കുറെ പ്രതിഫലിപ്പിക്കുന്നവയാണ് നാടൻ പാട്ടുകൾ. വടക്കേ മലബാറിൽ ഉടലെടുത്ത വീരാരാധനാപരമായ ഇത്തരത്തിലുള്ള നാടോടിപ്പാട്ടുകളാണ് വടക്കൻപ്പാട്ടുകൾ. കടത്തനാട്, കോലത്ത്നാട്, വയനാട് തുടങ്ങിയ പ്രദേശങ്ങളിലെ കളരി അഭ്യാസങ്ങൾക്ക് പേരുകേട്ട - തച്ചോളി, പുത്തൂരം തുടങ്ങിയ തവാടുകളിലെ അഭ്യാസികളുടെ ജീവചരിത്രവും അവരെ പ്രകീർത്തിക്കലുമാണ് അധികവടക്കൻ പ്പാട്ടുകളുടെയും സാരം.

പാണന്മാർ വഴിയാണ് ആദ്യകാലങ്ങളിൽ ഇവ നാടെങ്ങും പാടി പ്രചരിച്ചതെന്ന് വടക്കൻ പാട്ടുകളിൽ തന്നെ പറയുന്നുണ്ട്. പിന്നീട് വടക്കൻ പ്പാട്ടുകൾ എന്ന ഈ കഥാഗാനത്തിന് പ്രചാരം നൽകിയത് കാർഷിക മേഖലയിൽ ജോലി ചെയ്തിരുന്നവരാണ്.  പ്രതികൂല കാലാവസ്ഥകളോട് പൊരുതി; ചോര നീരാക്കി പണിയെടുത്ത് വന്ന കർഷക ജനത - അവരുടെ തൊഴിലിന്റെ കാഠിന്യം ലഘൂകരിക്കാനായി അവരത് ഹ്യദിസ്ഥമാക്കി കാർഷിക വ്യത്തിയിൽ ഏർപ്പെടുമ്പോഴും മറ്റും പാടാൻ തുടങ്ങി .വയലേലകളിലെ ഹരിത തടങ്ങളിൽ നിന്നും ഉയിർ കൊണ്ട ഈ സംഗീതം തലമുറകളിലൂടെ പകർന്ന് അവ സാധാരണക്കാരന്റെ ഗാനമായി വികാസം പ്രാപിക്കുകയായിരുന്നു.
Puthooramputhri Unniyarcha | vadakkan paattukal
വടക്കൻപാട്ടുകളും പുത്തൂരം പാട്ടുകളും, തച്ചോ ളി പാട്ടുകളും, ഒറ്റപ്പാട്ടുകളുമെല്ലാം കടത്തനാടൻ പ്രദേശങ്ങളിലാണ് അധികവും പിറവിയെടുത്തത്.വടക്കൻ പാട്ടുകളിലൂടെ അമരത്വം നേടിയ വീരന്മാരുടെ നാടാണ് കടത്തനാട്. വടക്ക് കോരപ്പുഴ തൊട്ട് - മയ്യഴിയുടെ തെക്കൻ ഭാഗം വരെ വ്യാപിച്ചുകിടക്കുന്നതാണ് ഈ നാട്ടുരാജ്യം .ഏതാണ്ട് ഇന്നത്തെ വടകര താലൂക്കിന്റെയും അതിന് ചുറ്റുവട്ടവുമുള്ള പ്രദേശം.

കളരിയിൽ പതിനെട്ടടവും പരിചയിച്ച് എതിരാളികളെ തറപറ്റിച്ച ചേകവന്മാരുടെ നാടാണ് കടത്തനാട്.കടത്തനാടിന്റെ അമ്മയും, രക്ഷാധികാരിയുമായ ലോകനാർകാവിലമ്മയെ തൊഴുത് അങ്കത്തട്ടിൽ വിജയത്തിന്റെ ചരിത്രമെഴുതിയ തച്ചോളി ഒതേനൻ, ആയോധന കലയിലെ നടുനായകനായ ആരോമൽചേകവർ, മലയാള സ്ത്രീകളുടെ അഭിമാന രത്നമായ ഉണ്ണിയാർച്ച, നാഗമടത്തു തമ്പുരാട്ടി, ആരോമലുണ്ണി, കണ്ണപ്പനുണ്ണി തുടങ്ങിയവർ വീറും വാശിയും ജന്മരാശിയായി കൊണ്ട് നടന്ന് ചേകവന്മാരുടെ വീര ചരിതം വരച്ചിട്ട അധ്യായങ്ങളാണ് വടക്കൻ പാട്ടുകൾ. നൂറ്റാണ്ടുകളായി വാമൊഴിയായി തലമുറയിൽ നിന്ന് തലമുറയിലേക്ക് പകർന്നു കിട്ടിയ വടക്കൻപാട്ടുകൾ - കാലാന്തരത്തിൽ ചില കൂട്ടലുകളോ , കുറക്കലുകളോ വന്നിട്ടുണ്ടാവാമെങ്കിലും ... അവ ഇന്നും വലിയ കേടുപാടുകളില്ലാതെ നിലനിൽക്കുന്നുണ്ട്. 16-17 നൂറ്റാണ്ടുകളിലാണ് ഇവ രചിക്കപ്പെട്ടതെന്ന് ചരിത്രകാരന്മാർ അഭിപ്രായപ്പെടുന്നുണ്ട്.
                           
 കടപ്പാട്‌: എടയത്ത് ശശീന്ദ്രൻ.

Monday, 25 February 2019

POVERTY PLAYS A MAJOR ROLE IN VILLAGES

village diary | vp abid
BY VP ABID- REHAB INDIA FOUNDATION

86th amendment to the Constitution of India, making free and compulsory Education to the Children of 6-14 years age group a Fundamental Right. To make the process even more encouraging, mid-day meals were also introduced.
many NGOs in India have taken the initiative to get rural India educated.
Sadly, there are many challenges that need to be overcome.  Firstly, the location of majority of schools is not within the reach of many families who wish to send their children to school.

poverty plays a major role in this village's.
There is a complete lack of proper infrastructure in village schools that doesn’t encourage students to attend classes.
The effort should also come from each of us more fortunate folks to help promote education for underprivileged children.

Sunday, 24 February 2019

BANDIPUR | MUTHUMALAI TIGER RESERVE FOREST FIRE

bandipur fire
BANDIPUR FOREST FIRE | MUTHUMALAI FOREST FIRE | MUTHANGA FIRE | KL18 TIMES

ബന്ദീപൂർ, മുതുമല മേഖലയിൽ
കാട്ടുതീ പടരുന്നു

മനസ്സ് തകർക്കുന്ന വാർത്തകളാണ് മുത്തങ്ങയിൽ നിന്നും ,ബന്ദിപൂരിൽ നിന്നും ,മുതുമലയിൽ നിന്നും എല്ലാം വരുന്നത് , വേനലിന്റെ തുടക്കം തന്നെ ഇത്ര ഭയാനകമായ സംഭവങ്ങൾ ,40°C അസഹനിയംതന്നെയാണ് .
        മൂന്ന് വന്യ ജീവി സങ്കേതം ( റിസർവ് ഫോറസ്റ്റ്‌ )    കാട്ടുതീയിൽ അകപ്പെട്ടിരിക്കുന്നു ,ചില മനുഷ്യരുടെ ഭ്രാന്തമായ അറപ്പുളവാക്കുന്ന അശ്രദ്ധയിൽ നിന്നാവാം കൂടുതൽ അപകടങ്ങളും തുടക്കം കുറിക്കുന്നത് , ഒരു സികരറ്റ് കുറ്റിമതി ആയിരകണക്കിന് ഐക്ടർ വനം തീഗോള മാവാൻ ,ലക്ഷണക്കിന് മിണ്ടാപ്രാണികൾ തീയിൽ ജീവനോടെ ചുട്ടെരിയാൻ
bandipur forest fire
മനുഷ്യാ ഈ ശാപം നീ എവിടെ തീർക്കും ?

ഓരോ വേനലിന്റെ തുടക്കവും കാട്ടുതീ ക്ക് എതിരെയും , വരൾച്ചയ്ക്ക് എതിരെയും ,കടുത്ത ചൂടിനെ തടുക്കാനും മുൻകരുതലുകൾ നമ്മൾ കൈകൊള്ളണം , വരൾച്ചയിൽ ജലലഭ്യത നമ്മൾ ഉറപ്പ് വരുത്തും ,ചൂടിനെ തടുക്കാനും ഒരുക്കങ്ങളും സജീകരണവും ഉണ്ടാവും പക്ഷേ കാട്ടുതീ വരാതിരിക്കാനും ,നമ്മുടെ കാടും മരങ്ങളും അനേക ലക്ഷം ജീവികളുടെ ജീവനും സംരക്ഷിക്കാൻ നമ്മൾ എന്ത് മുൻ കരുതലുകളാണ് ഒരുക്കിയത് ?
കഴിഞ്ഞ വേനലിൽ വയനാടൻ കുന്നുകൾ തീവീഴുങ്ങിയപ്പോൾ ചെമ്പ്രയിൽ നിന്ന് ഒരു വാർത്ത നമ്മൾ വിഷമത്തോടെ ശ്രവിച്ചു ഒരു വിഭാഗം പക്ഷി വർഗ്ഗങ്ങൾ ഈ ഭൂമിയിൽ നിന്ന് അപ്രത്യക്ഷമായിരിക്കുന്നു ,അവറ്റകളുടെ അവസാന തലമുറയും അഗ്നിക്ക് ഇരയായ് ദാരുണമായ് വെന്തു മരണത്തിന് കീഴടങ്ങി ,ഇനിയും അതുപോലൊരു ദാരുണ സംഭവം നടക്കാൻ ഇടവരരുത് .
bandipur forest fire

bandipur forest fire

bandipur forest fire

bandipur forest fire
കാട്ടിലൂടെ സഞ്ചരിക്കുന്നവരും ,കാടിന്റെ സമീപത് താമസ്സിക്കുന്നവരും ,കാട്ടുതീ ക്ക് നിങ്ങൾ ഒരു കാരണമാവാതിരിക്കാൻ ശ്രദ്ധിച്ചാൽ വലിയ ഒരു പരുതി വരെ ഇത്തരം അപകടങ്ങളും ദുരന്തങ്ങളും നമുക്ക് ഒഴിവാക്കാം ,.
മണ്ണിനേയും, പ്രകൃതിയേയും സ്നേഹിച്ചാൽ അവ തിരിച്ചും നല്ല വായു ആയും നല്ല ജലമായും ,നല്ല കാലവസ്ഥ നൽകിയും നമ്മളെയുംj സ്നേഹിക്കും ,

#നമ്മുടെ_നാടും_ഒരു_മരുഭൂമി_ആക്കരുത്

naran palakkad

Saturday, 12 January 2019

The endless bomb politics of Nadapuram

Nadapuram bomb
Nadapuram Politics | Political Clashes in Nadapuram | Vadakara | 

By Basheer Mediyeri  

കോഴിക്കോട് ജില്ലയിയെ സാമുഹിക, സാമ്പത്തിക, രാഷ്ട്രിയ രംഗങ്ങളിൽ  എല്ലാ നിലയിലും നിറഞ്ഞ് നിൽക്കുന്ന പ്രദേശമാണ് നാദാപുരം. മാത്രമല്ല പ്രകൃതി രമണിയമായ മലനിരകളും പുഴയും തോടും വയലുകളുമൊക്കെ ഉൾക്കെള്ളുന്നപ്രദേശം കൂടിയാണ് നാദാപുരം, പക്ഷെ പതിറ്റാണ്ടുകളായി ഈ പ്രദേശം ബോംബ് രാഷ്ട്രിയം കൊണ്ടും വടിവാൾ രാഷ്ട്രിയം കൊണ്ടും അസ്വസ്ഥമാണ്.

നാദാപുരത്തെ ജനതയും ഈ രാഷ്ട്രിയം കൊണ്ട് നഷ്ടങ്ങളുടെ കണക്ക് മാത്രം പറയുന്നു, നാദാപുരത്തിന് ഇനിയും ഇത്തരം രാഷ്ട്രിയ മാലിന്യങ്ങളെ തിരിച്ചറിയാൻ കഴിയുന്നില്ലെങ്കിൽ ഈ നാടിന്റെ ഒടുക്കത്തിന് നമ്മൾ തന്നെ തിരി തെളിയിക്കുകയാണ് ചെയ്യുന്നത്. ബോംബ് രാഷട്രിയവും കൊള്ളയടി രാഷ്ടിയവും  അഭിമാനമായി പറഞ്ഞ് നമ്മളിലേക്ക് ഇറങ്ങി വരാൻ ശ്രമിക്കുന്ന ഒരു രാഷ്ട്രീയ കാപട്യക്കാർക്കും ഇനി നമ്മൾ തല വെച്ച് കൊടുക്കാൻ ശ്രമിച്ചാൽ നമ്മുടെ വീടുകളിൽ നിന്ന് പോലും ഒരു പക്ഷെ വിലാപത്തിന്റെ കണ്ണിർ കഥകൾ നമുക്ക് അനുഭവിച്ചറിയേണ്ടി വന്നേക്കാം 
അക്രമ രാഷ്ടീയം വർഷങ്ങളായി കണ്ണിർക്കഥകളല്ലാതെ മറ്റെന്താണ് നമ്മുടെ നാദാപുരത്തിന് സമ്മാനിച്ചത്. വർഷങ്ങൾക്ക് മുമ്പ് നരിക്കാട്ടേരിയിൽ ബോംബ് സ്ഫോടനത്തിൽ ജീവൻ പൊലിഞ്ഞ് പോയ അഞ്ച് പേരുടെ രാഷ്ട്രിയ പാർട്ടിക്ക് ഒരു പക്ഷെ അവർ ഒരു പറ്റം പ്രവർത്തകർ മാത്രമായിരിക്കാം. വെള്ളൂരിൽ കൊല ചെയ്യപ്പെട്ട ഷിബിനും അസ്ലമും അവരവരുടെ രാഷ്ട്രീയ പാർട്ടികൾക്ക് സിന്ദാബാദ് വിളിച്ചവർ മാത്രമായിരിക്കാം 

പക്ഷെ സമാധാനമായി ഒരു പോള കണ്ണടക്കാൻ ഇന്നും ഇവിടെങ്ങളിലെ കുടുംബങ്ങൾക്ക് കഴിയുന്നില്ല. ഇതിനെല്ലാം ഉപരി ഇവർക്ക് ഒക്കെ ഒരു കുടുംബവും കുടുംബത്തിന്റെ സ്വപ്നങ്ങളും ഉണ്ടായിരുന്നു അതെല്ലാം തല്ലി തകർത്തവരാണ് നാദാപുരത്തെ പ്രഭല രാഷ്ടിയങ്ങൾ. സേവനമാണ് ജന നൻമയാണ് ക്ഷേമമാണ് രാഷ്ട്രീയത്തിന്റെ കാതലായ വശങ്ങളെന്ന് മനസ്സിലാക്കിയാൽ തീരാവുന്നതേയുള്ളു നാദാപുരത്തെ അക്രമ രാഷ്ട്രീയം.

Miyawaki Method of Creating Forest | What is Miyawaki?

MIYAWAKI
Miyawaki Method in Kerala | Kozhikode, Vadakara | Ashwin Vadakara

ഒരു മരം നാട്ടു വളർത്തി വലുതാക്കുക
ചെറിയ കാര്യമല്ല

നിരവധി വർഷങ്ങൾ കൊണ്ടാണ് അവ വലുതാകുന്നത്.. നമുക്ക് ചുറ്റും നോക്കിയാൽ വനവും കാവുകളും ഇല്ലാതായിക്കൊണ്ടിരിക്കുന്ന കാഴ്ചയാണ് നമുക്ക് കാണാൻ സാധിക്കുക. പുനർസൃഷ്ടിക്കണമെങ്കിൽ നിരവധി വെല്ലുവിളികളുണ്ട്, പ്രധാനപ്പെട്ടത്  അനവധി വർഷങ്ങൾ വേണ്ടിവരും അവ അങ്ങിനെയൊരു രൂപത്തിലേക്ക് എത്തിച്ചേരണമെങ്കിൽ... പക്ഷേ.. ഇന്നു അതിവേഗം ഒരു കുഞ്ഞു വനമോ, സർപ്പക്കാവോ പുനർസൃഷ്ടിക്കണമെങ്കിലോ, നിർമിക്കണമെങ്കിലോ വാടകരക്കാരനായ "അശ്വിൻ ആരണ്യകത്തിനെ" സമീപിച്ചാൽ മതി.. മിയാവാക്കിയാൽ അശ്വിൻ അത് സാധ്യമാക്കിതരും...

മിയാവാക്കി. Miyawaki

നമ്മൾ ഇന്നാട്ടുകാർക്ക്‌ ഒരുപക്ഷേ പരിചിതമായിരിക്കില്ല ഈ വാക്ക്‌. എന്നാലോ ഇന്നൊരുപക്ഷേ പ്രകൃതിയെ സ്നേഹിക്കുന്ന ഓരോരുത്തരും ലോകത്തേറ്റവും കൂടുതൽ ഇഷ്ടപ്പെടുന്ന പദങ്ങളിലൊന്നാണിത്‌.

Miyawaki

എന്താണ് മിയാവാക്കി? What is Miyawaki?

നഗരവൽക്കരണത്തിന്റെ കടന്നു വരവോടു കൂടി നമുക്ക്‌ അന്യം നിന്നു പോയ പച്ചപ്പിനെയും കാടുകളെയും തിരിച്ച്‌ പിടിക്കാൻ ജാപ്പാൻകാരനായ പ്രൊഫസർ അകിര മിയാവാക്കി ആവിഷ്കരിച്ച കാടുവളർത്തൽ രീതിയാണ് മിയാവാക്കി എന്ന പേരിൽ ഇന്ന് പ്രശസ്തമായിരിക്കുന്നത്‌. വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ വരണ്ടു കിടക്കുന്ന ഏതെങ്കിലും ഒരു സ്ഥലത്ത്‌ ധാരാളം വൃക്ഷങ്ങൾ നട്ടു വളർത്തി സ്വാഭാവിക വനത്തിന് സമാനമായ കാട്‌ വളർത്തിയെടുക്കുന്ന രീതിയാണിത്‌.

ചിലവ്‌ കുറഞ്ഞ ഈ മാതൃക ഉപയോഗിച്ച്‌ നഷ്ടപ്പെട്ട വനങ്ങൾ തിരിച്ച്‌ പിടിക്കുക എന്നത്‌ വളരെ എളുപ്പമാണ്. 100 വർഷം പ്രായമുള്ള വനങ്ങൾ പോലും വെറും 10 വർഷത്തിനുള്ളിൽ പുനർ സൃഷ്ടിച്ചെടുക്കാൻ കഴിയുന്ന വിപ്ലവകരമായ രീതിയാണ് മിയാവാക്കി. ഇന്ന് പല രാജ്യങ്ങളിലും നഗരങ്ങളിൽ ഫ്ലാറ്റ്‌ പരിസരങ്ങളിൽ വരെ ഈ രീതിയിൽ കൊച്ചു കാടുകൾ നിർമ്മിച്ചെടുക്കാൻ ഈ രീതി ഉപയോഗപ്പെടുത്തുന്നുണ്ട്‌.

അമിതമായ പരിസ്ഥിതി ചൂഷണം മൂലം കാടുകൾ ഇല്ലാതാവുകയും അന്തരീക്ഷ താപം ഇരട്ടിക്കുകയും ജലസ്രോതസ്സുകൾ വറ്റിവരളുകയും ചെയ്യുന്ന ഈ കാലത്ത്‌ നമ്മുടെ ആവാസ വ്യവസ്ഥയെ നിലനിർത്തുവാനായി ഇത്തരമൊരു രീതി നമ്മൾ പിന്തുടരേണ്ടത്‌ നമ്മുടെ തന്നെ നിലനിൽപ്പിന് അത്യാവശ്യമാണ്. ചുരുങ്ങിയത്‌ 2 സെന്റ്‌ സ്ഥലമെങ്കിലും കൈവശമുണ്ടെങ്കിൽ നമുക്കൊരു മിയാവാക്കി വനം സ്കൂൾ പരിസരങ്ങളിലോ, അതോ വീടിനോട്‌ ചേർന്നോ നിർമ്മിച്ചെടുക്കാൻ സാധിക്കും.
Miyawaki
 യുവ പരിസ്ഥിതി പ്രവർത്തകരിൽ ശ്രദ്ധേയനും അറിയപ്പെടുന്ന വന്യജീവി നിരീക്ഷകനുമായ  അശ്വിൻ വടകര, മിയാവാക്കി വനങ്ങളുടെ നിർമ്മിതിയെക്കുറിച്ച്‌ നിരവധി നിരീക്ഷണങ്ങൾ നടത്തിയ വ്യക്തിയാണ്.

ഇന്നത്തെ കാലത്ത്‌ അനുദിനം വർദ്ധിച്ച്‌ വരുന്ന മാലിന്യ ഭീഷണി എങ്ങനെ പരിഹരിക്കാമെന്ന ചിന്തയിൽ നിന്ന് ജൈവ മാലിന്യ സംസ്കരണവും സാധ്യമാകുന്ന രീതിയിലുള്ള മിയാവാക്കി വന നിർമ്മാണത്തിനുള്ള ഉദ്യമത്തിലാണ് ഇദ്ദേഹം. തങ്ങളുടെ വീട്ടു വളപ്പിലോ, സ്കൂൾ പരിസരത്തോ മറ്റിടങ്ങളിലോ മിയാവാക്കി വനം വെച്ചു പിടിപ്പിക്കാൻ ഉദ്ദേശമുള്ളവർക്ക്‌ വ്യക്തമായ മാർഗ്ഗ നിർദ്ദേശങ്ങൾ നൽകി കൊണ്ട്‌ ഇദ്ദേഹം ക്ലാസ്സുകൾ എടുത്ത്‌ നൽകുകയും മിയാവാക്കിയെ പരിചയപ്പെടുത്തുകയും ചെയ്ത്‌ പോരുന്നുണ്ട്‌.

പരിസ്ഥിതി സംരക്ഷണം അനിവാര്യമായ ഈ കാലത്ത്‌ മിയാവാക്കിയിലൂടെ നഷ്ടപ്പെട്ടെ ഹരിതാഭയെ നമുക്ക്‌ തിരിച്ച്‌ കൊണ്ടു വരാം. വളർന്നു വരുന്ന തലമുറയ്ക്ക്‌ ഇതേപ്പറ്റി അവബോധമുണ്ടാക്കിയെടുക്കാൻ സ്കൂളുകളിലെ/ കോളേജുകളിൽ  പരിസ്ഥിതിക്ലാസ്സുകൾ സംഘടിപ്പിക്കാൻ അശ്വിൻ വടകരയെ താഴെ കൊടുത്ത മൊബൈൽ നമ്പർ, ഇമെയിൽ എന്നിവ മുഖേന ബന്ധപ്പെടാം.

മൊബൈൽ : +91 7025 615 060
ഇമെയിൽ : അശ്വിൻ.vtk2@gmaiൽ.com

സ്കൂളുകൾക്ക്‌ പുറമേ, കോളേജുകൾ നാട്ടുമ്പുറങ്ങളിലെ ക്ലബുകൾ, റസിഡൻസ്‌ അസ്സോസിയേഷനുകൾ എന്നിവിടങ്ങളിലും ക്ലാസുകൾ സംഘടിപ്പിക്കാൻ താൽപര്യപ്പെടുന്നവർക്ക്‌ വിളിക്കാം.

Best Trucking place in Kozhkode (Kuttiady)

Kongad Kurish Mala in Pashukkadav Kuttiady | Best truking place in kuttiady kozhikode | Pashukkadav | Tottilpalam | Kakkayam Dam | Peruvannamuzhi Dam | Kuttiady Dam

By RK Nadapuram

ജനവാസ മേഖലയുടെ മറ്റൊരു അതിർവരമ്പാണ് കോങ്ങോടെന്ന മലയോരഗ്രാമം, കുറ്റ്യാടിയിൽ നിന്നും ഏകദേശം 20 കിലോമീറ്റർ ഒാൺറോഡിലും ഒാഫ് റോഡിലും സഞ്ചരിച്ച് വേണം ഇവിടെ എത്താൻ. പശുക്കടവിലെ മലഞ്ചെരുവിൽ ഒളിഞ്ഞിരിക്കുന്ന ഒരു തനിനാടൻ സുന്ദരിയാണ് കോങ്ങോടെന്ന മലയോരഗ്രാമം. ക്രിസ്തുമത വിശ്വാസികളാണ് ഗ്രാമവാസികളിലധികവും. മലവെള്ളപ്പാച്ചിലിൽ അപകടം നടന്ന പ്രസിദ്ധമായ കടവന്തറപ്പുഴയുടെ പ്രധാന ഉത്ഭവവും ഇവിടെ നിന്നുതന്നെ.
Kuttiady

കോങ്ങാട് ഗ്രാമത്തിന്റെ ഉച്ചിയിലെ താമസക്കാരനാണ് തോമസ് ചേട്ടനും കുടുംബവും. ചേട്ടനാണ് മുകളിലോട്ടുള്ള വഴിയൊക്കെ പറഞ്ഞു തന്നത്. ഇവിടെ മുമ്പ് ആനയൊക്കെ ഇറങ്ങീട്ടുണ്ടെന്നും കൂടെ പറഞ്ഞപ്പൊ സംഗതി ഒന്നുകൂടെ റെയ്ഞ്ച് മാറി. പുഴ കടന്നുവേണം പോവാൻ, വെള്ളം കുറവായതിനാൽ ബൈക്കുമായി പോവാനാവുമെന്ന് ചേട്ടൻ പറഞ്ഞപ്പൊ പിന്നെ രണ്ടാമതൊഞ്ഞ് ആലോചിക്കേണ്ടി വന്നില്ല. ഒന്നരകിലോമീറ്റർ കുത്തനെയുള്ള മലകയറ്റം അവിടുന്നങ്ങോട്ട് ഏകദേശം അഞ്ച് കിലോമീറ്റർ കാൽനട സർവീസാണ്. വഴി കണ്ടാലറിയാം മുമ്പെങ്ങും ആരും പോയിട്ടില്ലെന്ന്.

Kuttiady

മലകയറ്റം പകുതി ആയിട്ടുണ്ടാവും അപ്പോഴാണ് മുന്നിലൂടെ എന്തോ ഒരു സാധനം കാടിനെ ഇളക്കിമറിച്ച് പോയത്. പുൽമേടുകൾ ആയതിനാൽ ആരും അതിനെ കണ്ടിട്ടില്ല. സത്യം പറഞ്ഞാൽ അവിടുന്നങ്ങോട്ട് ചങ്കിടിപ്പ് കൂടി. കുറച്ചൂടെ മുന്നോട്ട് പോയപ്പൊ വീണ്ടും സമാന സംഭവമുണ്ടായി, ഞങ്ങൾ പോയ വഴികളിലധികവും ചെറിയൊരു കാൽപാടുകൾ കാണാമായിരുന്നു. സമയം ഏകദേശം ആറുമണി ആവാറായി. നമ്മളാ കുരിശ് മലയിലെത്തുമോ ഇരുട്ടുന്നതിന് മുമ്പ് തിരിച്ചിറങ്ങുകയും വേണം, കൂടെയുള്ളവരുടെ ആത്മധൈര്യം ഒന്ന് മാത്രമാണ് ഞങ്ങളെയവിടെ എത്തിച്ചത്.
Kuttiady

Kuttiady

Kuttiady


Kuttiady

Kuttiady

Kuttiady

കക്കയം ഡാമും അതിലുള്ള തുരുത്തുകളും വയനാടൻ മലകളിലെ ഭീമൻ ഉരുൾപ്പൊട്ടലുകളും നിരവധി പുഴകളുടെ ഈത്ഭവ കേന്ദ്രങ്ങളും ഒരു ഫ്രയിമിൽ സംവിധാനിച്ചു വച്ചിരിക്കുകയാണ് കോങ്ങാട് മലയിൽ നിന്നുള്ള കാഴ്ചയിൽ. ഏഴുമണി ആവുമ്പോഴത്തേക്കും ഞങ്ങൾ താഴെ എത്തിയിരുന്നു, താഴത്തെ അരുവിൽ നിന്നുള്ളൊരു അടിപൊളി കുളിയും തോമസ് ചേട്ടന്റെ വീട്ടിൽ കയറി രണ്ട് വർത്തമാനോം പറഞ്ഞ് ദൃഢഗംപ്പുളങ്കിതരായി ഞങ്ങളിങ്ങ് പോന്നു.

Nadapuram Mudi, top trucking place in Kozhikode

Nadapuram Peak | Vilangad | Nadapuram | Vadakara | Kozhikode | Best Trucking place in calicut
top trucking place in kerala | Nadapuram Masjid | Nadapuram Mudi, top trucking place in Kozhikode, Calcut

By RK Nadapuram

കോഴിക്കോട്, വയനാട്, കണ്ണൂർ വനാന്തരത്തിൽ ഒളിഞ്ഞിരിക്കുന്ന ഒരു അത്ഭുത പ്രദേശമാണ് നാദാപുരം മുടി. സഞ്ചാരികളായി അധികമാരും വരാത്തതിനാൻ നാട്ടുകാർക്കിടയിൽപോലും അത്ര പ്രസിദ്ധമല്ല ഈ പ്രദേശം. ഈ മുടിയിൽ നിന്നും നാദാപുരം പള്ളി കാണുന്നത് കൊണ്ടാണ് ഇതിന് നാദാപുരം മുടി എന്ന് പേര് ലഭിച്ചത്. കോഴിക്കോട്, വയനാട്, കണ്ണൂർ അതിർത്തി ഗ്രാമമായ വിലങ്ങാട് വഴിയാണ് നാദാപുരം മുടിയിലേക്ക് പോവേണ്ടത്. 
NADAPURAM PEAK NADAPURAM MUDI

വിലങ്ങാട് നിന്ന് ഒാഫ് റോഡിലും ഒാൺ റോഡിലൊക്കെയുമായി 6കിലോ മീറ്റർ സഞ്ചരിച്ചാൽ നാദാപുരം മുടിയിലേക്ക് പോവാനുള്ള പ്രദേശത്ത് എത്തും. പ്രത്യേക കവാടമോ വഴിയോ ഇല്ല എന്നതാണ് ഇവിടം വ്യത്യസ്ഥമാക്കുന്നത്. പേരിയ റിസർവിട് ഫോറസ്റ്റിന്റെ ഭാഗമാണിവിടം. വനം വകുപ്പിന്റേ പ്രത്യേക അനുവദി ഇല്ലാതെ പോവാൻ കഴിയില്ല. കുറഞ്ഞ വീടുകൾ മാത്രമുള്ള ഒരു ചെറിയ കുടിയേറ്റ കോളനി. 
NADAPURAM PEAK NADAPURAM MUDI

അവിടുന്നങ്ങോട്ട് മലകയറ്റമാണ്, സ്ഥിരമായി ആനയുടെ ശല്യമുണ്ടെന്നും എന്നാൽ മറ്റു മൃഗങ്ങളുടെ ശല്യമൊന്നുമില്ലെന്നും കോളനിക്കാർ പറഞ്ഞു. കുറേ കാലത്തിനുശേഷം രണ്ടുദിവസം മുമ്പ് ഒരു പുലി എന്റെ വളർത്തുപട്ടിയെ കടിച്ചിട്ടുണ്ടെന്ന് മറ്റൊരാൾ പറഞ്ഞു. ഇതൊക്കെ എന്ത് എന്ന ഭാവത്തിൽ ഞങ്ങൾ മുന്നോട്ട് നീങ്ങി. മൂക്കിനുള്ളിൽ തുളച്ചുകയറുന്ന കാപ്പിപൂവിന്റെ മണം, അതെ അവിടെയാണ് കാടിന്റെ തുടക്കം.
NADAPURAM PEAK NADAPURAM MUDI
Nadapuram Mudi

About Vilangad village

രണ്ട് വരികളുള്ള ഒരു റോഡ് ഇവിടെ തീരുകയാണ്, അപൂർവമായി മാത്രം കാണുന്ന ഒരു കാഴ്ച. ഒരു ഭാഗത്ത് പുഴയുടെ ആരംഭവും മറ്റൊരു ഭാഗത്ത് മാനം മുട്ടാനെന്നപോലെ മലനിരകളും. സമാനമായ സംസ്കാരങ്ങൾക്കിടയിൽ ഒരു വേലിക്കെട്ടെന്നപോലെ മറയായി നിൽക്കുന്ന വനം പ്രദേശം, കോഴിക്കോടിന്റെയും വയനാടിന്റെയും കണ്ണൂരിന്റെയും അതിർത്തി ഗ്രാമമായ വിലങ്ങാട് എന്തുകൊണ്ടും വേറിട്ടൊരനുഭവമാണ്.
NADAPURAM PEAK NADAPURAM MUDI
വിലങ്ങാട്ടെ പാനോം എന്ന പ്രദേശത്തു നിന്ന് വയനാട്ടിലെ കുഞ്ഞോം പഞ്ചായത്തിന്റെ അതിർത്തിയിലെത്താൻ വനത്തിലൂടെ നടന്നാൽ വെറും 6കിലോ മീറ്റർ മാത്രം. ചുരമില്ലാതെ പോവാൻ പറ്റുമെന്നതാണ് ഏറ്റവും വലിയ പ്രത്യേകത. പണ്ടുകാലങ്ങളിൽ ഈ പ്രദേശത്തുകാർ വനത്തിലൂടെ നടന്നുപോവാറുണ്ടത്രെ. എന്നാൽ ഇന്ന് വഴികൾ കാട് മൂടിയതിനാൽ യാത്ര ദുഷ്കരമാണ്.
NADAPURAM PEAK NADAPURAM MUDI
അപൂർവയിനം പക്ഷികളാലും പാമ്പുകളാലും സമൃദ്ധമാണ് ഈ പശ്ചിമഘട്ട മേഖല. ഈ വഴിയേ വയനാട്ടിലേക്ക് റോഡ് പണിയാനുള്ള ചർച്ച ഏറെകാലമായി സജീവമാണ്. മേഖലയിൽ മാവോയിസ്റ്റ് പ്രവർത്തനങ്ങൾക്കുള്ള റെഡ് കോറിഡോർ സജീവമാണെന്നും പറയപ്പെടുന്നു. ആധുനിക സജീകരണങ്ങളുമായുള്ള സേനാംഗങ്ങളെ പരിസര പ്രദേശങ്ങളിൽ നമുക്ക് കാണാൻ കഴിയും.
NADAPURAM PEAK NADAPURAM MUDI
‌പാനോം വഴി കുഞ്ഞോത്തേക്ക് പോവാൻ ചില തടസ്സങ്ങൾ ഉള്ളതിനാലാൽ നാദാപുരം മുടിയിലേക്ക് പോവാൻ തീരുമാനിക്കുകയായിരുന്നു. സത്യം പറഞ്ഞാൽ അവിടം അങ്ങനൊരു പ്രദേശം ഉണ്ടെന്ന് കോളനിയിലുള്ളവർ പറഞ്ഞപ്പോഴാണ് ഞങ്ങളറിയുന്നത്. 
NADAPURAM PEAK NADAPURAM MUDI
‌114ഉം 104ഉം കിലോയൊക്കെ ഉള്ളവർ കൂട്ടത്തിലുണ്ടായിരുന്നത് തത്വത്തിൽ മലകയറൻ പ്രയാസമായിരുന്നെങ്കിലും നിശ്പ്രയാസം കയറിയിറങ്ങുകയായിരുന്നു. 8കിലോമീറ്ററോളം കാട്ടിലൂടെ അങ്ങനെ, വ്യത്യസ്ഥങ്ങളായ സസ്യലതാധികളും പക്ഷികളും പൂമ്പാറ്റകളാലും ധന്യമാണീ വനാന്തരം. ഒരു ഭീമൻ പുലിമടയുണ്ട് വഴിയിൽ, ചൂടുകാലമായാൽ മൃഗങ്ങൾ വെള്ളം തേടിയിറങ്ങുമെന്ന പൊതുബോധം മാത്രമായിരുന്നു ആശ്വാസം. 
NADAPURAM PEAK NADAPURAM MUDI
ഇരുന്ന് വിശ്രമിക്കുമ്പോഴൊക്കെ നമ്മുടെ പ്രദേശത്ത് ഇത്രയും നല്ലൊരു സ്ഥലമുണ്ടായിരുന്നോ എന്നായിരുന്നു എല്ലാവർക്കും പറയാനുണ്ടായിരുന്നത്. മലയുടെ മുകളിലങ്ങ് ചെല്ലുമ്പോൾ വലിയ ഒരു പാറ കാണും അതിന് മുകളിലാണ് വ്യൂ പോയിന്റ്. വിശാലമായൊരു പ്രദേശം ചുറ്റും മലനിരകളുടെ ലെയറുകൾ മാത്രം. 
NADAPURAM PEAK NADAPURAM MUDI
നെല്ലിയാമ്പതിയും കുടജാദ്രിയുമൊന്നുമല്ലെന്ന് ആവർത്തിച്ച് പറഞ്ഞുകൊണ്ടേയിരുന്നു. ചമ്മന്തിയും ചോറും ചുട്ട പപ്പടവും ഞങ്ങൾ കയ്യിൽ കരുതിയിരുന്നു. അതുപോലെ ആസ്വദിച്ച് മുമ്പൊരിക്കലും ഭക്ഷണം കഴിച്ചിട്ടുണ്ടാവില്ല. ആ വീശിയടിക്കുന്ന തണുത്തകാറ്റും എണ്ണിലൊടുങ്ങാത്ത മലനിരകളും ഇമവെട്ടാതെ നോക്കിയാൽ മാത്രം കാണുന്ന വലുപ്പത്തിൽ യൂസഫലി കേച്ചേരിയുടെ പാട്ടിലെ നാദാപുരത്തെ പഴയ ജുമാമസ്ജിദും മറ്റൊരു വശത്ത് കരിഞ്ഞമർന്ന 
NADAPURAM PEAK NADAPURAM MUDI
ചേമ്പ്ര പീക്കും ചുരത്തിന്റെ ദൂരക്കാഴ്ചയും ഇങ്ങനെ കുളിർമയേറിയ അനേകം കാഴ്ചയൊരുക്കി വനാന്തരത്തിൽ അങ്ങനെ തലയുയർത്തി നിൽക്കുകയാണ് നാദാപുരം മുടി. വെറും 20കിലോമീറ്റർ ദൂരമാണ് മാനന്തവാടിക്കുള്ളത്.  വയനാട്ടിലെ മക്കിയാട് എന്ന പ്രദേശമാണ് അടുത്ത മറ്റൊരു സ്ഥലം. കുറ്റ്യാടി ചുരത്തിന്റെ പാതിയിൽ നിന്ന് നടന്ന് പോവുന്ന മറ്റൊരു വഴികൂടിയുണ്ട് ഇവിടേക്ക് എത്തിച്ചേരാൻ.